യമുന എക്‌സ്പ്രസ്‌വേയിലുണ്ടായ ബസ്സിലെ തീപിടിത്തം ; ഒമ്പത് പേർക്ക് ദാരുണാന്ത‍്യം, നിരവധി പേർക്ക് പരിക്ക്

Bus fire on Yamuna Expressway: Nine dead, several injured.

 നോയിഡ: യമുന എക്‌സ്പ്രസ്‌വേയിലുണ്ടായ ബസ്സിലെ തീപിടിത്തത്തിൽ ഒമ്പത് പേർക്ക് ദാരുണാന്ത‍്യം. വ്യാഴാഴ്ച പുലർച്ചെ ഗ്രേറ്റർ നോയിഡയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഒമ്പത് പേർ വെന്തുമരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന സ്ലീപ്പർ ടൂറിസ്റ്റ് ബസിലാണ് അപകടമുണ്ടായത്. പുലർച്ചെയുണ്ടായ അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. നിമിഷങ്ങൾക്കകം ബസിലുടനീളം തീ പടർന്നുപിടിച്ചതോടെ കടുത്ത പരിഭ്രാന്തിയായി. ജനൽച്ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടിയാണ് ചിലർ ജീവൻ രക്ഷപ്പെടുത്തിയത്.

അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags