കര്‍ണാടകയില്‍ ബസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു

ksrtc

ബെംഗളൂരുവില്‍ ബസ് നിരക്കുകള്‍ 35 ശതമാനം ഉയരുമ്പോള്‍, കര്‍ണാടക സംസ്ഥാനത്തെ മറ്റിടങ്ങളില്‍ 23 ശതമാനത്തോളം നിരക്ക് വര്‍ധിക്കും.

കര്‍ണാടകയില്‍ ബസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നു. കര്‍ണാടകത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെയും ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെയും ബസുകളിലാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്. ബെംഗളൂരുവില്‍ ബസ് നിരക്കുകള്‍ 35 ശതമാനം ഉയരുമ്പോള്‍, കര്‍ണാടക സംസ്ഥാനത്തെ മറ്റിടങ്ങളില്‍ 23 ശതമാനത്തോളം നിരക്ക് വര്‍ധിക്കും. നവംബര്‍ 5 അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.


ബെംഗളൂരു നഗരത്തിലെ ബി.എം.ടി.സി ബസുകളില്‍ കുറഞ്ഞ നിരക്ക് 6 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വീസുകളിലും നിരക്കുകളില്‍ വര്‍ധനവുണ്ടാകും. ഡീസല്‍ വില വര്‍ധനവും ഗതാഗത കോര്‍പ്പറേഷനുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളുമാണ് നിരക്ക് വര്‍ധനവിന് കാരണമായി ഗതാഗത മന്ത്രി ബൈരതി സുരേഷ് ചൂണ്ടിക്കാണിച്ചത്. ലാഭമുണ്ടാക്കാനല്ല നിരക്ക് വര്‍ധനയെന്നും മറിച്ച് പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ബി.എം.ടി.സിയുടെ എസി ബസുകളായ വജ്ര, വായു വജ്ര സര്‍വീസുകളിലും ടിക്കറ്റ് നിരക്ക് ഉയരും. അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നടപ്പാക്കിയ ശക്തി പദ്ധതി (സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര) പിന്‍വലിക്കില്ല. എ.സി ബസുകള്‍ക്കും പ്രീമിയം സര്‍വീസുകള്‍ക്കും ശക്തി പദ്ധതി ബാധകമല്ല.

Tags