കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ് ; പൊളിച്ചുനീക്കിയത് 60ലധികം വീടുകൾ
ബംഗളൂരു: കർണാടകത്തിൽ വീണ്ടും ബുൾഡോസർ രാജ്. ബംഗളൂരു നോർത്തിലെ തനിസാന്ദ്രയിൽ 60ലധികം വീടുകൾ ബംഗളൂരു ഡവർലപ്പ്മെന്റ് അതോറിറ്റി പൊളിച്ചുനീക്കി. ഇതോടെ 400ഓളം മനുഷ്യരാണ് വഴിയാധാരമായത്.
എസ്.ആർ.കെ നഗറിനടുത്ത് രാവിലെ നാല് മണിയോടെയാണ് ഒഴിപ്പിക്കൽ ആരംഭിച്ചത്. മുൻകൂർ അറിയിപ്പ് നൽകാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് എത്തി വീടുകൾ പൊളിച്ചുമാറ്റിയതായി താമസക്കാർ ആരോപിച്ചു.
tRootC1469263">റവന്യൂ ഓഫീസർമാർ, ലാൻഡ് സർവേയർമാർ എന്നിവരുൾപ്പെടെ 150 ഓളം പൊലീസ് ഉദ്യോഗസ്ഥരും 50 ബി.ഡി.എ ജീവനക്കാരും ഉൾപ്പെടെ വൻ സന്നാഹത്തോടെയെത്തി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുകയായിരുന്നു.
താമസക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ ബി.ഡി.എയുടെ പൊലീസ് സൂപ്രണ്ട് കെ.ലക്ഷ്മി ഗണേഷ്, ബി.ഡി.എ സാധാരണ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
ഇ-ഖാറ്റ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സാധുവായ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് പ്രദേശവാസികൾ അവകാശപ്പെട്ടു. പതിവായി ഭൂ നികുതി അടയ്ക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 20 വർഷമായി പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണഭൈരഗൗഡ ഉറപ്പ് നൽകിയിരുന്നതായും താമസക്കാർ പറഞ്ഞു.
കൊഗിലു ലേ ഔട്ടിലെ വസീം കോളനി, ഫക്കീർ കോളനി പൊളിക്കലിന്റെ ചൂടാറും മുൻപേയാണ് പുതിയ നടപടി.
.jpg)


