പഴയ ഡൽഹിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; രണ്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

dead

 ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിന് സമീപമുള്ള ചൗരി ബസാറിൽ മൂന്ന് നിലകളുള്ള നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഗലി സത്താറയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിരിക്കാമെന്ന വിവരത്തെ തുടർന്ന് ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

രാവിലെ 9.50ഓടെയാണ് അപകടവിവരം ലഭിച്ചതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. തുടർന്ന് ആറ് യൂണിറ്റുകളെ സ്ഥലത്ത് വിന്യസിച്ചു. രണ്ട് പേർ മരിച്ചതായും ഒരാൾക്ക് പരിക്കേറ്റതായും ഉച്ചയോടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

ഇടുങ്ങിയതും ജനത്തിരക്കേറിയതുമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോർട്ട്. കെട്ടിടം തകരാനുള്ള കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിർമാണത്തിലിരുന്ന കെട്ടിടങ്ങളുടെ സുരക്ഷയും പഴയ കെട്ടിടങ്ങളുടെ പരിപാലനവും സംബന്ധിച്ച ചർച്ചകൾക്കും അപകടം വഴിവെച്ചിട്ടുണ്ട്.

Tags