പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം


വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുന്‍പ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും.
സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, വിലക്കയറ്റം പിടിച്ചു നിര്‍ത്താനും, നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.
Tags

പരിയാരം മെഡിക്കൽ കോളേജ് ക്യാംപസ് വളപ്പിൽ തീപിടിച്ച് ആറേക്കർ കത്തി നശിച്ചു, ഫയർ ഫോഴ്സ് തീയണച്ചത് മൂന്ന് മണിക്കൂർ കഠിനപ്രയത്നത്താൽ
ആയിരത്തിലേറെ രോഗികളും കൂട്ടിരിപ്പുകാരുമുള്ള പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജിലെ ക്യാംപസില്‍ വന്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. ആളിപ്പടർന്

വിദ്യാർത്ഥികൾക്ക് ചിന്തകളുടേയും, പ്രതീക്ഷകളുടേയും പുതിയ ലോകമാണ് നാഷണൽ സർവീസ് സ്കീം നൽകുന്നത് : മന്ത്രി വി ശിവൻകുട്ടി
തന്റേതായ ചുരുങ്ങിയ ലോകത്തിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് ചിന്തകളുടേയും, പ്രതീക്ഷകളുടേയും പുതിയ വിശാലമായ ലോകമാണ് എൻ.എസ്.എസ് പ്രവർത്തനങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് പ