കേന്ദ്ര ബജറ്റ് അവതരണം ഞായറാഴ്ച
ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം പതിവുപോലെ ഫെബ്രുവരി ഒന്നിന് തന്നെ നടക്കുമെന്ന് റിപ്പോർട്ടുകൾ. 2026 ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ ബജറ്റ് തീയതിയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ നേരത്തെ ചില സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ അവധി ദിനമാണെങ്കിലും ബജറ്റ് അവതരണത്തിന് മാറ്റമുണ്ടാകില്ലെന്നും ഫെബ്രുവരി ഒന്നിന് തന്നെ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ജനുവരി ഏഴിന് പുറത്തിറക്കിയ ഈ മുൻകൂർ കണക്കുകൾ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ബജറ്റ് തയാറാക്കുന്നത്. ഇതിനോടകംതന്നെ ബജറ്റ് തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.
tRootC1469263">രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ജനുവരി 28ന് ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും. 29ന് സാമ്പത്തിക സർവേ അവതരിപ്പിക്കും. 30, 31 തീയതികളിൽ സമ്മേളനമുണ്ടായേക്കില്ല. കഴിഞ്ഞ തവണത്തേത് പോലെ രണ്ട് ഘട്ടമായിട്ടായിരിക്കും ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും, രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കുമെന്നാണ് വിവരം.
ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് ഇത് ആദ്യമാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഇതോടെ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കും. 2019ലാണ് ഇന്ത്യയുടെ ആദ്യത്തെ പൂർണസമയ വനിതാ ധനമന്ത്രിയായി നിർമല സീതാരാമൻ നിയമിതയായത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി പത്ത് ബജറ്റുകളും മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും തുടർച്ചയായിട്ട് ആയിരുന്നില്ല.
.jpg)


