ആന്ധ്രാപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥക്കുനേരെ ക്രൂര ലൈംഗികാതിക്രമം ; പ്രതി പിടിയിൽ
അമരാവതി: ആന്ധ്രാപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ പ്രതി ഒരാഴ്ചയ്ക്ക് ശേഷം പിടിയിൽ. സംഭവത്തിൽ പ്രതിയെ പിടികൂടാനാവാത്തത് ആന്ധ്രാപ്രദേശിൽ പ്രതിരോധത്തിലാക്കിയിരുന്നു. രാജുപാലം ഗ്രാമത്തിൽ നിന്നുള്ള നമല ശ്രീനിവാസ് (27) ആണ് പൽനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി സർക്കാർ ജീവനക്കാരിയുമായി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് രാജ് വകുപ്പിലെ ഉദ്യോഗസ്ഥയും മച്ചേർല പട്ടണത്തിൽ താമസിക്കുകയും ചെയ്യുന്ന 32 കാരി മെസേജിങ് ആപ്പ് വഴി പ്രതിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇൻസ്റ്റാഗ്രാമിലും ബന്ധം തുടർന്നു.
ഈ മാസം രണ്ടിന് ഉച്ചകഴിഞ്ഞ് 3.30 നും 4.30 നും ഇടയിലാണ് ശ്രീനിവാസ് യുവതിയുടെ വീട്ടിൽ എത്തിയത്. ഈ സമയമം അവർ തനിച്ചായിരുന്നു വീട്ടിൽ. പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കൈകളും കാലുകളും കെട്ടിയിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു. അയൽവാസികൾ എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ട് പ്രതി വീട്ടിൽ അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. കേസ് സംസ്ഥാത്ത് വൻവിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇടപെട്ട് അടിയന്തര നടപടിക്ക് ഉത്തരവിട്ടു.
ഇതോടെ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ, കോൾ റെക്കോർഡുകൾ, സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിക്കാക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ, സാങ്കേതിക തെളിവുകൾ, മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെടുത്ത ഡാറ്റ എന്നിവയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൽനാട് പൊലീസ് സൂപ്രണ്ട് ബി. കൃഷ്ണ റാവു പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണും ഇരയുടെ ഫോണും പൊലീസ് പിടിച്ചെടുത്ത് വിദഗ്ധപരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)


