സഹോദരിയുടെ വിവാഹത്തിന് സഹോദരൻ ക്ഷണിച്ചത് യാചകരെ; ഭക്ഷണവും സമ്മാനങ്ങളും നൽകി
ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള സിദ്ധാർത്ഥ് റായ് തന്‍റെ സഹോദരിയുടെ വിവാഹം ശരിക്കും അവിസ്മരണീയമാക്കാൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തു. അദ്ദേഹം അതിഥികളുടെ പട്ടിക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയില്ല. മറിച്ച് ജില്ലയിലുടനീളമുള്ള യാചകരെയും ഭവനരഹിതരെയും പ്രത്യേക അതിഥികളായി ക്ഷണിച്ചു.
tRootC1469263">തീർന്നില്ല, അങ്ങനെ ക്ഷണിച്ച അതിഥികളെ അദ്ദേഹം വാഹനങ്ങളിൽ വിവാഹ വേദിയിലേക്ക് ആനയിച്ചു. ഊഷ്മളമായ സ്വീകരണം നൽകി. കുടുംബാംഗങ്ങൾക്കൊപ്പം ഇരുത്തി ഭക്ഷണം വിളമ്പി. സംഗീതവും നൃത്തവുമായി രംഗം കൊഴുപ്പിച്ചു. അവരെയെല്ലാം തങ്ങളിലൊരാൾ എന്ന നിലയിൽ അദ്ദേഹം പരിഗണിച്ചു. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത്രയും ബഹുമാനവും സ്വീകാര്യതയും അനുഭവിക്കുന്നത് ഇതാദ്യമാണെന്ന് അതിഥികളിൽ പലരും നിറകണ്ണുകളോടെ പറഞ്ഞു. "യഥാർത്ഥ അനുഗ്രഹങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുന്നത്" വീഡിയോ പങ്കുവച്ച് കൊണ്ട് സിദ്ധാർത്ഥ് റായ് കുറിച്ചു.
അഭിനന്ദന പ്രവാഹം
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ അഭിനന്ദനം അറിയിച്ചു. വളരെ മനോഹരം. നിങ്ങൾ ശരിക്കും പ്രശംസിക്കപ്പെടാൻ അർഹനാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. യഥാർത്ഥ ഉദ്ദേശ്യത്തോടെ ചെയ്താൽ, വലിയ കൈയ്യടിയെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.
.jpg)


