നവവധു അമ്മായിയമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി

d

2025 മെയിലാണ് രേഖ കൗറും വിക്രംജീത് സിങ്ങും വിവാഹിതരായത്. ഇത് രേഖയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ തന്നെ രേഖയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു. ജൂണ്‍ 23-നാണ് സംഭവം നടന്നത്.

അല്‍വാർ: രാജസ്ഥാനിലെ അല്‍വാർ ജില്ലയില്‍  നവവധു അമ്മായിയമ്മയെ വിഷം നല്‍കി കൊലപ്പെടുത്തി .രേഖ കൗർ എന്ന യുവതിയാണ് ഭർത്താവിന്റെ മാതാവിനെ കൊലപ്പെടുത്തിയത്. തുടർന്ന് ഇവർ സ്വർണവും പണവുമായി കടന്നുകളഞ്ഞു എന്നാണ് പരാതി.

2025 മെയിലാണ് രേഖ കൗറും വിക്രംജീത് സിങ്ങും വിവാഹിതരായത്. ഇത് രേഖയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ തന്നെ രേഖയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറയുന്നു. ജൂണ്‍ 23-നാണ് സംഭവം നടന്നത്.

രേഖ തയ്യാറാക്കിയ കിച്ച്‌ഡിയില്‍ ഫിനൈല്‍ ചേർത്ത് അമ്മായിയമ്മയ്ക്ക് നല്‍കി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടർന്ന് ആഭരണങ്ങളും ഏകദേശം 30,000 രൂപയും കൈക്കലാക്കി യുവതി ഒളിവില്‍ പോയി.

 കേസില്‍ പുരേഖ കൗറിന്റെ അമ്മായിയായ പിങ്ക് കൗറിനും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പിന്നീട് കണ്ടെത്തി. ഇരുവരും ചേർന്ന് സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു

Tags