സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമം തടഞ്ഞ് പൊലീസ്

dead

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പൊലീസ് വ്യക്തമാക്കി.

രാജസ്ഥാനിലെ ജോദ്പൂരിലുള്ള മനായ് ഗ്രാമത്തില്‍ സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹ ഘോഷയാത്ര ആരംഭിക്കാനിരിക്കേയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്താതെ പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ജോദ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

ദീപ് സിങ് എന്നയാളുടെ മക്കളായ ശോഭയും വിമലയുമാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ സ്‌കൂളിലെ അധ്യാപികമാരാണ് ഇരുവരും. വെള്ളിയാഴ്ച രാത്രിയോടെ വിവാഹം നടക്കുന്നതിന് മുമ്പ് നടത്തുന്ന രാജസ്ഥാനി രീതിയിലുള്ള ബന്ദോളി എന്ന ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. പുലര്‍ച്ചെ നാലു മണിയോടയാണ് ഇരുവരുടെ ആരോഗ്യനില വഷളായത്. ഇവരെ ജോദ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കുകയാണ് ഉണ്ടായത്.

വിവരമറിഞ്ഞ പെണ്‍കുട്ടികളുടെ അമ്മാവനാണ് പൊലീസില്‍ വിവരമറിയിച്ചത്. പിന്നാലെ പൊലീസ് വീട്ടിലെത്തി സംസ്‌കാര ചടങ്ങുകള്‍ തടഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോഴേക്കും മൃതശരീരങ്ങളുടെ നിറം നീലയായെന്ന് അമ്മാവന്‍ പറയുന്നു. പെണ്‍കുട്ടികള്‍ സമ്മര്‍ദത്തിലായിരുന്നു എന്നും ആദ്യം ഇരുവരുടെ വിവാഹം മറ്റ് രണ്ട്പേരുമായാണ് നിശ്ചയിച്ചിരുന്നതെന്നും പിന്നീട് ഇത് മറ്റ് രണ്ട് പേരുമായി നടത്തുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു.

Tags