ആ​ദ്യരാത്രിയിൽ റൊമാന്‍റിക്കാകണമെങ്കിൽ 90 ലക്ഷം രൂപ വേണമെന്ന് വധു, അമ്പരന്ന് വരനും വീട്ടുകാരും , ആ​ഗ്രയിലെ പുലിവാൽ കല്ല്യാണം

marriage  bride

ലഖ്നൗ: ആദ്യരാത്രിയിൽ ഭർത്താവിൽ നിന്ന് 90 ലക്ഷം രൂപ ആവശ്യപ്പെട്ട് വധു. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം. രണ്ട് കുടുംബങ്ങൾക്കിടയിൽ തർക്കമുണ്ടായി. പണം നൽകാതെ ശാരീരിക ബന്ധത്തിന് സമ്മിതിക്കില്ലെന്ന് വധു വാശിപിടിച്ചതോടെയാണ് കാര്യങ്ങൾ വഷളായത്. വധുവിന്റെ ബന്ധുക്കൾ തങ്ങളെ ഭീഷണിപ്പെടുത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി വരന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 29 ന് ആഗ്രയിലായിരുന്നു വിവാഹം. ആദ്യ രാത്രിയിൽ, വധു ഭർത്താവിൽ നിന്ന് 90 ലക്ഷം രൂപ ആവശ്യപ്പെട്ടു, പണം നൽകിയതിനുശേഷം മാത്രമേ താൻ മൂടുപടം മാറ്റൂവെന്ന് വധു തീർത്തു പറഞ്ഞു. വധുവിന്റെ ആവശ്യം വരന്റെ കുടുംബത്തെ സ്തബ്ധരാക്കി. വധു ആഭരണങ്ങൾ കൈക്കലാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. 

പണം നൽകിയില്ലെങ്കിൽ വരന്റെ കുടുംബത്തെ ജീവനോടെ ചുട്ടുകൊല്ലുമെന്ന് വധുവിന്റെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും ഭാര്യയുടെ കുടുംബം വാട്ട്‌സ്ആപ്പ് വഴി പണം തട്ടാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു. ഈ വർഷം മാർച്ച് 26 ന് വധുവിന്റെ കുടുംബത്തിലെ ചിലർ വരന്റെ വീട്ടിലെത്തി കുടുംബത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കുടുംബത്തെ മുഴുവൻ ജീവനോടെ കൊലപ്പെടുത്താൻ പി‌എൻ‌ജി ഗ്യാസ് പൈപ്പ്‌ലൈനിൽ കൃത്രിമം കാണിച്ചതായും കുടുംബം ആരോപിച്ചു. പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും ഇവർ ആരോപിച്ചു. ജുഡീഷ്യൽ ഉത്തരവിനെത്തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. 

Tags