ഭർത്താവുമായി തർക്കം, പത്താം നിലയിൽ നിന്ന് ചാടി നവവധു,രക്ഷയായത് മരച്ചില്ലകൾ

d

മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിയ 26കാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിക്കുകയായിരുന്നു.

ഭാണ്ടൂപ്: വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഭർത്താവുമായി വാക്കുതർക്കം. പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് 25കാരിയായ നവവധു. എന്നാൽ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്ന മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിയ 26കാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ടൂപിലാണ് സംഭവം. ലേക്ക് റോഡിലെ സൺഷൈൻ ബിൽഡിംഗിൽ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്. എന്നാൽ തറയിൽ നിന്ന് 25 അടിയോളം ഉയരത്തിൽ യുവതി മരത്തിന്റെ ചില്ലയിൽ തങ്ങിനിൽക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ വലത് കാലിന് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ഭാണ്ടൂപിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിനുള്ളിൽ വാക്കുതർക്കങ്ങളും അസ്വാരസ്യങ്ങളും ആരംഭിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഭർത്താവുമായി തർക്കമുണ്ടായതോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. 

Tags