ബ്രിക്സ് ഉച്ചകോടി ; ഇന്നുമുതൽ മൂന്നുദിവസം 120 ട്രെയിനുകൾക്ക് നിയന്ത്രണം ; ചിലത് റദ്ദാക്കും

Indian Railways to celebrate Onam; 112 special trains, ticket bookings to start soon

 ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷയുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ വൻ നിയന്ത്രണം. രാജധാനി, തേജസ്, വന്ദേ ഭാരത് തുടങ്ങിയ പ്രിമീയം ട്രെയിനുകളടക്കം 120-ഓളം ട്രെയിൻ സർവിസുകളുടെ സമയം പുനഃക്രമീകരിക്കുകയോ, വഴിതിരിച്ചുവിടുകയോ, സർവിസുകൾ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്നുമുതൽ സെപ്റ്റംബർ 13 വരെ ന്യൂഡൽഹി കേന്ദ്രീകരിച്ചുള്ള റെയിൽവേ സർവിസുകളിലാണ് മാറ്റങ്ങളും ഏർപ്പെടുത്തിയത്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡൽഹി പോലീസ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നോർത്തേൺ റെയിൽവേ മൂന്ന് ദിവസത്തെ ട്രെയിൻ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്ത്യ നാലാം തവണ അധ്യക്ഷത വഹിക്കുന്ന ബ്രിക്സ് ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിലാണ് ന്യൂഡൽഹിയിൽ നടക്കുന്നത്.

വഴിതിരിച്ചുവിടുന്ന സർവീസുകൾ: ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്ന റാഞ്ചി, ദിബ്രുഗഢ്, സീൽദാ, ഹൗറ, ഭുവനേശ്വർ രാജ്ധാനി എക്സ്പ്രസുകൾ, സംപൂർണ ക്രാന്തി എക്സ്പ്രസ്, ഗോമതി എക്സ്പ്രസ്, ശ്രമജീവി എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ദീർഘദൂര സർവoസുകൾ ഡൽഹി ജംഗ്ഷൻ, സാഹിബാബാദ്, ദില്ലി ഷാഹ്ദര തുടങ്ങിയ ബദൽ പാതകൾ വഴിയായിരിക്കും സർവിസ് നടത്തുക.

വൈകുന്ന ​ട്രെയിനുകൾ: ബനാറസ് - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ്, കർണാടക എക്സ്പ്രസ്, ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, അമൃത ഭാരത്, തമിഴ്‌നാട് എക്സ്പ്രസ്, വിവിധ തേജസ് രാജ്ധാനി സർവീസുകൾ എന്നിവ നിശ്ചിത സമയങ്ങളിൽ വഴിയിൽ പിടിച്ചിടുകയോ പുറപ്പെടുന്ന സമയം വൈകുകയോ ചെയ്യും.

റദ്ദാക്കുന്നവയും സർവീസ് ചുരുക്കുന്നതും: ഗാസിയാബാദ്, പാൽവൽ, ഷാകുർ ബസ്തി, തിലക് ബ്രിഡ്ജ് എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന നിരവധി എമു, മെമു പാസഞ്ചർ സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയോ യാത്ര ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുകയോ ചെയ്യും. 

Tags