ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഓപ്പണ്‍ സെഷന്‍ നടക്കും
വിവിധ ആഗോള വിഷയങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ നിലപാട് വ്യക്തമാക്കും.
രണ്ട് ദിവസമായി ദില്ലിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്‌സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പണ്‍ സെഷന്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ നിലപാട് വ്യക്തമാക്കും.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകും.
ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ ബ്രിക്‌സ് രാജ്യങ്ങളുടെ ആഭ്യന്തര ചര്‍ച്ചകളും ഉഭയകക്ഷി കൂടിക്കാഴ്ചകളും നടന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും ആഗോളതലത്തില്‍ ബ്രിക്‌സിന്റെ പങ്കാളിത്തം വിപുലീകരിക്കുന്നതും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. വിവിധ രാഷ്ട്രത്തലവന്മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
.jpg)

