വിജയ് മന്ത്രിസഭയില്‍ കൈക്കൂലിക്കാര്‍; ചില മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

BJP has not ignored me; Annamalai says it was his own decision not to contest elections

മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലകൊള്ളുന്ന സത്യസന്ധനായ വ്യക്തിയാണെങ്കിലും, മന്ത്രിസഭയിലെ ചിലരുടെ പ്രവൃത്തികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ ചില മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന ഗുരുതര ആരോപണവുമായി കെ. അണ്ണാമലൈ. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ നല്‍കുന്നതിനായി മന്ത്രിമാര്‍ കരാറുകാരില്‍ നിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനുള്ള ഓഡിയോ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി.

മുഖ്യമന്ത്രി വിജയ് അഴിമതിക്കെതിരെ നിലകൊള്ളുന്ന സത്യസന്ധനായ വ്യക്തിയാണെങ്കിലും, മന്ത്രിസഭയിലെ ചിലരുടെ പ്രവൃത്തികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ വിജയ് കര്‍ശനമായി ഇടപെടണം. തന്റെ സത്യസന്ധത ഭരണത്തിലെ മറ്റുള്ളവരിലും ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

നൂതനമായി അധികാരത്തിലെത്തിയ സര്‍ക്കാരിനെ ഇപ്പോള്‍ അസ്ഥിരപ്പെടുത്താന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിഷയത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാരിന് സമയം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം കൈവശമുള്ള തെളിവുകള്‍ പരസ്യമായി വെളിപ്പെടുത്തുമെന്നും അണ്ണാമലൈ മുന്നറിയിപ്പ് നല്‍കി. താന്‍ രൂപീകരിച്ച 'വീ ദ് ലീഡേഴ്സ്' എന്ന സാമൂഹിക കൂട്ടായ്മയില്‍ നിലവില്‍ 20 ലക്ഷത്തോളം വോളണ്ടിയര്‍മാര്‍ ഉണ്ടെന്നും, അംഗസംഖ്യ 50 ലക്ഷത്തില്‍ എത്തുമ്പോള്‍ അതിനെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags