18-കാരനെ തട്ടിക്കൊണ്ടുപോയി പെൺസുഹൃത്തിന്റെ വീട്ടുകാർ ; ദിവസങ്ങളോളം മർദനം, മൂത്രം കുടിപ്പിച്ചു
ജയ്പുർ: പതിനെട്ടുകാരനെ പെൺസുഹൃത്തിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം മർദിക്കുകയും മൂത്രം കുടിപ്പിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തി യുവാവിന്റെ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. രാജസ്ഥാനിലെ ഝലാവർ ജില്ലയിലാണ് സംഭവം. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ സോനുവിനാണ് പെൺസുഹൃത്തിന്റെ വീട്ടുകാരിൽനിന്ന് കൊടുംക്രൂരത നേരിടേണ്ടിവന്നത്.
tRootC1469263">ഝലാവർ ജില്ലയിലെ പുലോരോ ഗ്രാമസ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു സോനു. കുറച്ചുദിവസം മുൻപ് ഈ പെൺകുട്ടി ഭോപ്പാലിലേക്ക് വരികയും സോനുവിനൊപ്പം താമസിക്കാനും ആരംഭിച്ചു. 15 ദിവസം മുൻപായിരുന്നിത്. പെൺകുട്ടിയുടെ വീട്ടുകാർ ഇക്കാര്യം അറിഞ്ഞതോടെ , അവളെ തിരികെ വിളിച്ചുകൊണ്ടുപോയി. പിന്നാലെ രാജസ്ഥാനിൽ വന്നുകാണാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പെൺകുട്ടിയുടെ ഫോൺകോൾ സോനുവിന് വന്നു. ഇത് വിശ്വസിച്ച് സോനു, അവിടേക്ക് പോയെങ്കിലും പെൺകുട്ടിയുടെ ബന്ധുക്കളുടെ കയ്യിലാണ് പെട്ടത്.
തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ സോനുവിനെ തട്ടിക്കൊണ്ടു പോവുകയും മൂന്നുദിവസത്തോളം അതിക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോനുവിന്റെ മാതാപിതാക്കൾക്ക് ലഭിച്ചതിന് പിന്നാലെ അവർ, കോലാർ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അന്വേണത്തിന് പ്രത്യേകസംഘം പുറപ്പെട്ടിട്ടുണ്ടെന്നും സോനുവിൻഖെ മൊഴി രേഖപ്പെടുത്തുമെന്നും വീഡിയോയുടെ ആധികാരികത പരിശോധിക്കുമെന്നും ഇൻസ്‌പെക്ടർ സഞ്ജയ് സോണി പ്രതികരിച്ചു.
.jpg)


