ബിഹാറില്‍ മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി
മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. നളന്ദയിലാണ് ഒരു നാരങ്ങയുടെ പേരില്‍ പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി, അയല്‍പക്കത്തെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി.
അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം ഉയര്‍ത്തി. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ച പോലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.
.jpg)

