എസ്ഐആര്‍ ജോലിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു ; ജോലി സമ്മര്‍ദ്ദം മൂലമെന്ന് കുടുംബം
ജോലി ഭാരത്താല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജ് ഗാര്‍ഗ് സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു
രാജസ്ഥാനിലെ ധോല്‍പൂരില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ(എസ്ഐആര്‍) ജോലിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ മരിച്ചു. 42 കാരനായ അനുജ് ഗാര്‍ഗ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ എസ്ഐആര്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു മരണം. ജോലി ഭാരത്താല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുജ് ഗാര്‍ഗ് സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
tRootC1469263">അടുത്ത ദിവസങ്ങളിലായി എസ്ഐആര്‍ ജോലികള്‍ രാത്രി വൈകിയും അനുജ് ഗാര്‍ഗ് ചെയ്തിരുന്നുവെന്നും ഇത് ശാരീരികമായും മാനസികമായും അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും സഹോദരി പറഞ്ഞു. സംഭവ ദിവസവും രാത്രിയില്‍ വളരെ വൈകിയും വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയായിരുന്നു അനുജ്. ഇതിനിടെ ചായ വേണമെന്ന് പറഞ്ഞു, ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാരയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അനുജ് ഗാര്‍ഗ്. 2012ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചത്.
.jpg)


