ഗ്രാമമേഖലയില്‍ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി, നഗര മേഖലയില്‍ 25 ദിവസം

West Asian conflict; Reports suggest potential LPG shortage in India

വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടയ്ക്കുന്ന സാഹചര്യവുമുണ്ട്.

രാജ്യത്ത് ഗ്രാമമേഖലകളില്‍ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

tRootC1469263">

അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടയ്ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം ഇരുപത് ശതമാനം ഹോട്ടലുകള്‍ അടച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

Tags