മഹാരാഷ്ട്രയിൽ യുവതിയുടെ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറി മൊബൈൽ പിടിച്ചെടുത്തു ; പൊലീസിന് 10,000 രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി
കൊൽക്കത്ത : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിന് പതിനായിരം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. നിയമപരമായ രീതികൾ പിന്തുടരാതെയുള്ള ഇത്തരം പ്രവർത്തികൾ സ്ത്രീയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോടാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ഊർമിള ജോഷി ഫാൽക്കേ, നിവേദിത മെഹ്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് തിങ്കളാഴ്ചയാണ് പുറത്തുവന്നത്.
ഒരു പൗരന്റെ താമസ സ്ഥലത്തേക്ക് പ്രവേശിക്കുന്നത്, പ്രത്യേകിച്ച് ഒരു യുവതിയുടെ ബെഡ്‌റൂമിലേക്ക് നിയമപരമായ രീതികളൊന്നും കൈക്കൊള്ളാതെ കയറുന്നതും ബലമായി മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതും സ്വകാര്യതയ്ക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
.jpg)

