ശരാശരിയിൽ താഴെ ഐ.ക്യു ഉള്ള സ്ത്രീയ്ക്ക് അമ്മയാകുന്നതിന് തടസമില്ല : ബോംബെ ഹൈക്കോടതി
മുംബൈ: ശരാശരിയിൽ താഴെ ഐ.ക്യു ഉള്ള സ്ത്രീയ്ക്ക് അമ്മയാകുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. മനസികാരോഗ്യമില്ലെന്ന് ചൂണ്ടിക്കാട്ടി 21 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി 27 വയസുകാരിയുടെ ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ആര്‍.വി ഗുഗെ, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പെണ്‍കുട്ടിക്ക് ശരാശരിയില്‍ താഴെയുള്ള 75 ശതമാനം ഐ.ക്യു ആണ് ഉള്ളത്. ആശുപത്രിയില്‍ നടത്തിയ ടെസ്റ്റ് പ്രകാരം സ്ത്രീ മാനസികമായി ആരോഗ്യമില്ലാത്തവളോ രോഗിയോ അല്ലെന്നാണ് കണ്ടെത്തല്‍. പക്ഷെ ഐ.ക്യു ലെവല്‍ ശരാശരിയിലും താഴെയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കാരണങ്ങളൊന്നും ഒരു അമ്മയാകാന്‍ തടസമാകില്ലെന്ന് കോടതി വ്യക്തമാക്കി.