കോൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി

Bomb threat at Kolkata International Airport

കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിലുള്ള നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ബോംബ് ഭീഷണി സന്ദേശം ല‍ഭിച്ചത്. തുടർന്ന് നടത്തിയ സുരക്ഷാ പരിശോധനയ്ക്കൊടുവിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

വിമാനത്താവളത്തിനുള്ളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് സമയത്തും പൊട്ടിത്തെറിക്കാമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിലെ മുന്നറിയിപ്പ്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) നേതൃത്വത്തിൽ ടെർമിനലിലും മറ്റ് മേഖലകളിലും വിശദമായ പരിശോധന നടത്തി. ഒടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും സന്ദേശം വ്യാജമാണെന്നും അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.


 

Tags