ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവര്‍ക്കും ഓട്ടോക്കാരനും പരിക്ക് ; പിന്നില്‍ ബിഷ്‌ണോയ് സംഘം

tiger shroff

ടൈഗര്‍ ഷ്‌റോഫ് പരിക്കുകള്‍ ഒന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ മുംബൈയിലെ ജുഹുവില്‍ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം. ടൈഗര്‍ ഷ്‌റോഫിന്റെ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു. എന്നാല്‍ ടൈഗര്‍ ഷ്‌റോഫ് പരിക്കുകള്‍ ഒന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിവെയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിട്ടുണ്ട്. ടൈഗര്‍ ഷ്‌റോഫ് മുന്നറിയിപ്പ് അവഗണിച്ചെന്നാണ് ബിഷ്‌ണോയ് ഗ്യാങ് ശബ്ദ സന്ദേശത്തിലൂടെ പറയുന്നത്. സല്‍മാന്‍ ഖാനൊപ്പം പ്രവര്‍ത്തിക്കുന്നവരെ അവസാനിപ്പിക്കുമെന്നാണ് നിലപാട്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും ബിഷ്‌ണോയ് ഗ്യാങ് കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന ശക്തമാക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ മുംബൈയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags