പഞ്ചാബി ഗായകന്‍ ശുഭ്‌നീത് സിങ്ങിന്റെ സംഗീത പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ ബോട്ട് ; അണ്‍ഫോളോ ചെയ്ത് കൊഹ്ലി

ഇന്തോകനേഡിയന്‍ പഞ്ചാബി ഗായകന്‍ ശുഭ്‌നീത് സിങ്ങിന്റെ സംഗീത പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ കറുപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ നിലയില്‍ വികലമായ ഇന്ത്യന്‍ ഭൂപടം പങ്കുവെച്ചതിന് പിന്നാലെയാണ് തീരുമാനം.
ഖാലിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് നേരത്തെയും ശുഭിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. പുതിയ പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്‍സ്റ്റാഗ്രാമില്‍ ശുഭിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു.
'സംഗീതത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ആഴത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, ഞങ്ങള്‍ ആദ്യമായും പ്രധാനമായും ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ ബ്രാന്‍ഡാണ്. അതിനാല്‍, ആര്‍ട്ടിസ്റ്റ് ശുഭ് ഈ വര്‍ഷമാദ്യം നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍, ഗായകന്റെ ഇന്ത്യന്‍ ടൂറില്‍ നിന്ന് നിന്ന് ഞങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ തീരുമാനിച്ചു,' ബ്രാന്‍ഡ് കുറിച്ചു.