വഖഫ് നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍


അസം,രാജസ്ഥാന്‍,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി.
വഖഫ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയിലേക്ക്.
അസം,രാജസ്ഥാന്‍,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. നിയമം റദ്ദാക്കരുതെന്നാണ് ഈ സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.
നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് ടിവികെ അധ്യക്ഷനും തമിഴ് നടനുമായ വിജയും കഴിഞ്ഞ ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്‌നാട് സര്‍ക്കാരും ഡിഎംകയും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പാര്‍ട്ടി നേതൃയോഗത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിച്ചത്.
