100 കോടി ചെലവിട്ട് ബംഗാളില്‍ രാമക്ഷേത്രം പണിയാന്‍ ബിജെപി; വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
ബംഗാളില്‍ പണികഴിപ്പിക്കാന്‍ പോകുന്ന രാമക്ഷേത്രം മതപരമായ ഒന്നല്ലെന്നും മറിച്ച് ബംഗാളി സംസ്‌കാരത്തിന്റെ തന്നെ പ്രതീകമാണെന്നുമാണ് ബിജെപിയുടെ വാദം.
പശ്ചിമ ബംഗാളില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങി ബിജെപി. ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂരാണ് നിര്‍മാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗാളില്‍ രാമക്ഷേത്രം പണിയാനുള്ള ബിജെപി നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം
tRootC1469263">
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ വിവിധ മത-സാംസ്‌കാരിക സ്മാരകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി തറക്കല്ലിട്ടിരുന്നു. പദ്ധതിയുടെ ആദ്യപടിയെന്ന നിലയില്‍ ബാബരി മസ്ജിദിന്റെ നേര്‍പ്പകര്‍പ്പ് നിര്‍മിക്കാനുള്ള കല്ലിടല്‍ ചടങ്ങ് മുന്‍ ടിഎംസി എംഎല്‍എ ഹുമയൂണ്‍ കബീര്‍ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ബംഗാളി രാമ'ക്ഷേത്രം എന്ന ആശയവുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത്.
ബംഗാളില്‍ പണികഴിപ്പിക്കാന്‍ പോകുന്ന രാമക്ഷേത്രം മതപരമായ ഒന്നല്ലെന്നും മറിച്ച് ബംഗാളി സംസ്‌കാരത്തിന്റെ തന്നെ പ്രതീകമാണെന്നുമാണ് ബിജെപിയുടെ വാദം. പതിനഞ്ചാം നൂറ്റാണ്ടില്‍ രാമായണത്തെ ബംഗാളി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത പ്രശസ്ത ബംഗാളി കവി കൃതിബാസ് ഓജയുടെ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യവും ക്ഷേത്രനിര്‍മാണത്തിന് പിന്നിലുണ്ടെന്നാണ് ബിജെപി ഉയര്‍ത്തുന്ന മറ്റൊരു വാദം. 'ശ്രീ രാം പഞ്ചാലി' എന്ന് അറിയപ്പെടുന്ന ഈ കൃതി ഒരുവിധം എല്ലാ ബംഗാളി വീടുകളിലും ആളുകള്‍ ഭക്തിപൂര്‍വ്വം വായിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ ബംഗാളി രാമക്ഷേത്രം സംസ്ഥാനത്തെ ജനത ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി പറയുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ കൃതിബാസ് രാം മന്ദിര്‍ ട്രസ്റ്റ് നേതൃത്വം നല്‍കുമെന്ന് ബിജെപി എംഎല്‍എയും ട്രസ്റ്റിന്റെ പ്രസിഡന്റുമായ അരിന്ദം ഭട്ടാചാര്യ പറഞ്ഞു. ഏകദേശം ഒന്‍പത് ഏക്കറിലാണ് നിര്‍മാണം നടക്കുക. 100 കോടിയാണ് നിര്‍മാണ ചെലവ്. 2028 ഓടെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും അരിന്ദം ഭട്ടാചാര്യ പറഞ്ഞു.
.jpg)


