തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപി സീൽ വന്ന സംഭവം ;എക്സിൽ ട്വീറ്റ് ചെയ്ത മാധ‍്യമപ്രവർത്തകന് കേരള പൊലീസിന്‍റെ നോട്ടീസ്
Mar 24, 2026, 14:12 IST
ലഖ്നൗ: തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിൽ ബിജെപി സീൽ വന്ന സംഭവം എക്സിൽ ട്വീറ്റ് ചെയ്ത മാധ‍്യമപ്രവർത്തകന് കേരള പൊലീസ് നോട്ടീസ് അയച്ചു. ട്വീറ്റ് കമ്മിഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും നീക്കിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തർപ്രദേശിലെ മാധ‍്യമപ്രവർത്തകൻ പീയുഷ് റായിക്ക് നോട്ടീസ് അയച്ചത്.
രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച ഇമെയിൽ സന്ദേശത്തിനോടൊപ്പമുള്ള കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്‍റെ സീൽ ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് അസിസ്റ്റന്‍റ് സെഷൻ ഓഫിസർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികമായ ക്ലെറിക്കൽ പിശകാണിതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം.
.jpg)


