രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ‘ഛാത്രോൺ കീ ഗൂഞ്ച്’ വിദ്യാർത്ഥി സംവാദ പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

'Court does not consider it appropriate to hear this case any further': Judge recuses himself from hearing Rahul Gandhi's dual citizenship case

 ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ‘ഛാത്രോൺ കീ ഗൂഞ്ച്’ വിദ്യാർത്ഥി സംവാദ പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് സഖ്യകക്ഷി ഭരിക്കുന്ന ജാർഖണ്ഡിലെ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളോട് എന്തുകൊണ്ട് രാഹുൽ സംസാരിക്കുന്നില്ലെന്ന് ബിജെപി നേതാവ് സി. ആർ. കേശവൻ ചോദിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡിലെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും, ഇത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും ബിജെപി ആരോപിച്ചു.

അതേസമയം, ജാർഖണ്ഡിൽ ജെ.പി.എസ്.സി, ജെ.എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമായി മുന്നേറുകയാണ്. സി.ജെ.പി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സർക്കാരുമായി നടന്ന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഇന്നും സമരം ചെയ്യുന്ന വിദ്യാർത്ഥി നേതാക്കളുമായി സർക്കാർ ചർച്ചകൾ തുടരുകയാണ്. സർക്കാറുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് അറിയിച്ചു.

Tags