നടന്‍ വിജയ്ക്ക് സഖ്യത്തിനായി ബിജെപിയുടെ വന്‍ ഓഫറുകള്‍
വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുളളത്.
നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നില്‍ ഓഫറുമായി തമിഴ്‌നാട് ബിജെപി. തങ്ങളുമായി സഖ്യത്തിലേര്‍പ്പെടുകയാണെങ്കില്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാന്‍ 80 സീറ്റുകളുമാണ് വാഗ്ദാനം. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി എന്നാണ് വിവരം.
tRootC1469263">വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുളളത്. വിജയ്യെ എതെങ്കിലും വിധേനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. വിജയ്യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. രണ്ട് ശതമാനം വോട്ട് വര്‍ദ്ധനവ് പോലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതിനാല്‍ ഏത് വിധേനയും സഖ്യം സാധ്യമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
.jpg)


