ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ 'ഡബിൾ എഞ്ചിൻ' ഭരണം ഉറപ്പാക്കും : നരേന്ദ്ര മോദി

modi

 പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരോട് നേരിട്ട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ 'ഡബിൾ എഞ്ചിൻ' ഭരണം ഉറപ്പാക്കുമെന്നും കർഷകർക്ക് ഇതിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ഇടനിലക്കാരെ ബംഗാളിലെ മാർക്കറ്റുകളിൽ നിന്ന് പുറത്താക്കുമെന്നും അതുവഴി കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മേദിനിപ്പൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ബിജെപി മുഖ്യമന്ത്രി വന്നാൽ വികസനവും സുരക്ഷയും ഉറപ്പാക്കുമെന്നും നിലവിലെ ഭരണത്തിന്റെ വീഴ്ചകൾക്ക് മറുപടി പറയിക്കുമെന്നും മോദി വ്യക്തമാക്കി. "ഇവിടെ ഒരു ബിജെപി മുഖ്യമന്ത്രിയെ കൊണ്ടുവാ, അപ്പോൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് കിസാൻ സമ്മാൻ നിധിയുടെ 9,000 രൂപ ഓരോ കർഷകന്റെയും അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കും. കർഷകർക്ക് ന്യായവില കിട്ടാൻ തൃണമൂലിന്റെ ഇടനിലക്കാരെ ബംഗാളിലെ മാർക്കറ്റുകളിൽ നിന്ന് പുറത്താക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്"- അദ്ദേഹം പറഞ്ഞു.

Tags