ബിജെപി എംപി രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു

google news
rathan lal

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള എംപിയാണ്. 

അസുഖബാധിതനായതിനെത്തുടര്‍ന്ന് ചണ്ഡീഗഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ 2021 ജൂലായ് വരെ ജല്‍ ശക്തി, സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയായിരുന്നു കട്ടാരിയ. 

മൂന്നു തവണ എംപിയായിട്ടുണ്ട്. ഹരിയാനയിലെ ബിജെപിയുടെ ദളിത് മുഖമാണ്. രത്തന്‍ ലാല്‍ കട്ടാരിയയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അനുശോചനം രേഖപ്പെടുത്തി. 

Tags