'അസമിലും ബംഗാളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചു'; തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

RAHUL GANDHI

നേരത്തെ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളില്‍ ഈ പ്രവണത കണ്ടതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

അസമിലെയും ബംഗാളിലെയും ബിജെപി വിജയത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലും ബിജെപി തെരഞ്ഞെടുപ്പ് കൊള്ളയടിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 100 സീറ്റുകള്‍ക്ക് മേല്‍ ബിജെപി കൊള്ളയടിച്ചു. ഇക്കാര്യത്തില്‍ താന്‍ മമതയ്‌ക്കൊപ്പമാണ്. നേരത്തെ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നീ സമയങ്ങളില്‍ ഈ പ്രവണത കണ്ടതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 207 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ തൃണമൂല്‍ വെറും 80 സീറ്റുകളില്‍ ഒതുങ്ങിപ്പോയി. ബബാനിപൂരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും അടിതെറ്റി. 15105 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. പിന്നാലെ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണവുമായി മമതയും രംഗത്തെത്തിയിരുന്നു.

Tags