അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് ബിജെപി നേതാവിൻറെ മകന് ദാരുണാന്ത്യം
Nov 19, 2026, 14:54 IST
പ്രാദേശിക ബി.ജെ.പി. നേതാവായ ഓംകാർ സിംഗിന്റെ മകനാണ് ആര്യവർധൻ.ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നയിച്ച റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർധൻ സിംഗ് ആണ് മരിച്ചത്.
പ്രാദേശിക ബി.ജെ.പി. നേതാവായ ഓംകാർ സിംഗിന്റെ മകനാണ് ആര്യവർധൻ.ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
സമാജ്‌വാദി പാർട്ടിയുടെ പി.ഡി.എ. രഥയാത്രയ്ക്കിടെ കൂടാഘട്ട് മേഖലയിലായിരുന്നു ദാരുണമായ അപകടം നടന്നത്.റാലിക്ക് മുകളിലേക്ക് പുഷ്പവൃഷ്ടി നടത്തുന്നതിനായി എത്തിച്ച ബുൾഡോസർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് ഓംകാർ സിംഗ് ആരോപിച്ചു.
.jpg)

