'വിജയിക്കായി ബി.ജെ.പി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു' - ഖുശ്ബു സുന്ദര്‍
'എന്റെ അനിയൻ എന്ത് തീരുമാനിക്കണമെന്നത് അവന്റെ ഇഷ്ടമാണ്. ഒരു ചേച്ചി എന്ന നിലയില്‍ അവനോട് എനിക്ക് വലിയ സ്നേഹവും ബഹുമാനവുമുണ്ട്.
ചെന്നൈ : രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്ന നടൻ വിജയ്‌യെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഖുശ്ബു സുന്ദർ.എ.ഐ.എ.ഡി.എം.കെ നേതൃത്വം നല്‍കുന്ന സഖ്യം ഭൂരിപക്ഷത്തിനടുത്തെത്തിയാല്‍ വിജയിക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്നുകിടക്കുമെന്നും അവർ വ്യക്തമാക്കി. വിജയിയെ 'തമ്പി' (അനിയൻ) എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുശ്ബു തന്റെ നിലപാട് വ്യക്തമാക്കിയത്.
'എന്റെ അനിയൻ എന്ത് തീരുമാനിക്കണമെന്നത് അവന്റെ ഇഷ്ടമാണ്. ഒരു ചേച്ചി എന്ന നിലയില്‍ അവനോട് എനിക്ക് വലിയ സ്നേഹവും ബഹുമാനവുമുണ്ട്. തന്റെ പാർട്ടിയെ വിശ്വാസത്തിലെടുത്ത് എൻ.ഡി.എയുടെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് വിജയിയാണ്. അദ്ദേഹം വരികയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും, ഖുശ്ബു പറഞ്ഞു.
വിജയിക്കെതിരെ ബി.ജെ.പി ഇതുവരെ മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വിജയിന്റെ ജനപ്രീതിയെ അംഗീകരിക്കുമ്പോഴും, സിനിമയിലെ സ്വാധീനം വോട്ടായി മാറുന്നതില്‍ ഖുശ്ബു നേരിയ സംശയം പ്രകടിപ്പിച്ചു. എം.ജി.ആറിനെപ്പോലെ ചിഹ്നം കാണിച്ച് മാത്രം വോട്ട് നേടാവുന്ന കാലം കഴിഞ്ഞെന്നും വിജയിയെപ്പോലെയുള്ള താരങ്ങളെ കാണാൻ ജനങ്ങള്‍ തടിച്ചുകൂടുമെങ്കിലും അത് വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണണമെന്നും അവർ പറഞ്ഞു.
.jpg)

