ബംഗാളിലെ സര്‍ക്കാര്‍ ക്യാന്റീനുകളില്‍ 5 രൂപയ്ക്ക് ചോറും മീനും ലഭ്യമാക്കാന്‍ ബിജെപി സര്‍ക്കാര്‍

suvendu

മുന്‍പ് ഇതേ നിരക്കില്‍ മുട്ടയും ചോറുമായിരുന്നു നല്‍കിയിരുന്നത്

ബിജെപി ഭരണത്തില്‍ എത്തിയാല്‍ മീനും മുട്ടയും നിരോധിക്കുമെന്ന് പ്രസംഗിച്ച മമതാ ബാനര്‍ജിക്ക് തിരിച്ചടി നല്‍കി പുതിയ സര്‍ക്കാര്‍. ബംഗാളിലെ സബ്‌സിഡി ക്യാന്റീനുകള്‍ വഴി 5 രൂപ നിരക്കില്‍ ചോറും , മീന്‍ കറിയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സംസ്ഥാനത്തെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനമാണ് മത്സ്യം. മുന്‍പ് ഇതേ നിരക്കില്‍ മുട്ടയും ചോറുമായിരുന്നു നല്‍കിയിരുന്നത്

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മത്സ്യം ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ ബംഗാളിന്റെ ഭക്ഷണശീലങ്ങളില്‍ നിയന്ത്രണം വരുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ മീന്‍ ചന്തകള്‍ സന്ദര്‍ശിച്ചും മീന്‍ കഴിച്ചും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ 'മാച്ച്-ഭാത്ത്' വിരുന്നുകള്‍ നടത്തിയാണ് ബിജെപി ആഘോഷിച്ചത്.
നിലവില്‍ മുട്ടയും ചോറുമാണ് ഈ ക്യാന്റീനുകള്‍ വഴി നല്‍കി വരുന്നത്. വിപണിയില്‍ മത്സ്യത്തിന് വില വര്‍ധിച്ചതോടെ സാധാരണ കുടുംബങ്ങള്‍ക്ക് മീന്‍ വാങ്ങുക എന്നത് പ്രയാസകരമായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍, താഴ്ന്ന വരുമാനക്കാര്‍ എന്നിവരെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഈ പദ്ധതി വിപുലീകരിക്കുന്നത്. 

Tags