നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിനായി ബിജെപി സർക്കാർ ചിലവഴിച്ചത് 33 കോടിയെന്ന് വെളിപ്പെടുത്തൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിനായി അന്നത്തെ ബിജെപി സർക്കാർ ചിലവഴിച്ചത് 33 കോടി രൂപയെന്ന് വെളിപ്പെടുത്തൽ. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദർശനത്തിന്റെ ചിലവ് വിവരാവകാശ നിയമപ്രകാരം ആക്ടിവിസ്റ്റ് മഞ്ജുനാഥ് ഹിരെചൗത്തിക്ക് ലഭിച്ച മറുപടിയിലൂടെയാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മുൻപ് നടന്ന ഈ സന്ദർശനത്തിനായി പൊതുപണം വൻതോതിൽ വിനിയോഗിച്ചതിനെതിരെ ഇപ്പോൾ വിമർശനം ശക്തമായിട്ടുണ്ട്.
tRootC1469263">സന്ദർശനത്തിന്റെ ഭാഗമായി ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് മാത്രമായി 18.81 കോടി രൂപയാണ് സർക്കാർ പൊട്ടിച്ചത്. ഇതിൽ 4.11 കോടി രൂപ ആളുകളെ പരിപാടിയിലേക്ക് എത്തിക്കാനായി ഉപയോഗിച്ച 1800 ബസുകൾക്കായി ചിലവഴിച്ചു. വാട്ടർ പ്രൂഫ് ജർമ്മൻ പന്തലുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രധാന വേദി, ഗ്രീൻ റൂം, മറ്റ് അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപ വേറെയും മാറ്റിവെച്ചു. വികസന പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം നടന്ന റോഡ് ഷോകൾക്കും വൻ തുക വിനിയോഗിച്ചിട്ടുണ്ട്.
.jpg)


