ബംഗാളിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; വൻ വിജയം

BJP crosses absolute majority in Bengal

പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവലഭൂരിപക്ഷം കടന്ന് ബിജെപി. ഏറ്റവും പുതിയ സൂചനകൾ പ്രകാരം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകൾ പിന്നിട്ടു. നിലവിൽ 160 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. പല എക്സിറ്റ് പോൾ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 115 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ഭരണമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

അതേസമയം, ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന മമത, ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം ബിജെപിയിലെ സുവേന്ദു അധികാരിയേക്കാൾ 1,996 വോട്ടുകൾക്ക് മുന്നിലാണ്. സംസ്ഥാനത്ത് ബിജെപി മുന്നേറ്റം തുടരുമ്പോഴും തന്റെ സിറ്റിംഗ് സീറ്റിൽ ലീഡ് നിലനിർത്താൻ മമതയ്ക്ക് സാധിക്കുന്നത് തൃണമൂൽ പ്രവർത്തകർക്ക് ആശ്വാസം നൽകുന്നുണ്ട്.