രാജസ്ഥാനില്‍ നാല് കോര്‍പറേഷനുകളില്‍ ഭരണം ഉറപ്പിച്ച് ബിജെപി; പിടിച്ചെടുത്തത് 4,179 വാര്‍ഡുകള്‍

Organizational change in BJP; MT Ramesh to be in charge of North Cluster and S Suresh to be in charge of South Cluster

സംസ്ഥാനത്തെ 10 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നാലിടത്ത് ബിജെപി ഭരണം ഉറപ്പിച്ചു.

രാജസ്ഥാനില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 10,244 വാര്‍ഡുകളില്‍ 10,235 വാര്‍ഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 4,179 വാര്‍ഡുകള്‍ പിടിച്ചെടുത്തു. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 3,614 വാര്‍ഡുകളിലാണ് വിജയം. 2,273 വാര്‍ഡുകള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പിടിച്ചെടുത്തത് ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളിയായി. സ്വതന്ത്രന്മാരുടെ വിജയം പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടപ്പെടാനും കാരണമായി.


സംസ്ഥാനത്തെ 10 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ നാലിടത്ത് ബിജെപി ഭരണം ഉറപ്പിച്ചു. ജയ്പൂര്‍, ഭില്‍വാര, കോട്ട, ഉദയ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി മേല്‍ക്കൈ നേടിയത്. അല്‍വാര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അതേസമയം ബിക്കാനീര്‍, അജ്മീര്‍ കോര്‍പറേഷനുകളില്‍ 36 വര്‍ഷം നീണ്ട ബിജെപി ഭരണം കോണ്‍?ഗ്രസ് അവസാനിപ്പിച്ചു. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയില്‍ ചരിത്രത്തില്‍ ആദ്യമായി സിപിഎം ഭരണം പിടിച്ചെടുത്തു. 47 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 11 ഇടത്ത് ബിജെപി വിജയിച്ചു. കോണ്‍?ഗ്രസ് ആറിടത്തും മറ്റുള്ളവര്‍ നാലിടത്തും വിജയിച്ചു. ഫത്തേപൂരില്‍ കോണ്‍?ഗ്രസും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഒപ്പത്തിനൊപ്പമെത്തി.

Tags