പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി

BJP calls for lighting of lamps in homes on Prime Minister Narendra Modi's birthday

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്ന ആഹ്വാനവുമായി ബിജെപി. ഈ മാസം 17 ന് വൈകിട്ട് 6 മണിക്കും 7 മണിക്കുമിടിയിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടത്. എല്ലാവരും ദീപം തെളിയിച്ച് മോദിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നാണ് ആഹ്വാനം. 

മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' ബിജെപി ആചരിക്കുന്നുണ്ട്. സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവാ ദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി രാജ്യമൊട്ടാകെ രക്തദാന ക്യാംപെയിനുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിക്കും.

Tags