അത്യാഗ്രഹികളും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികളാണ് ബിജെപിയും ആര്‍എസ്എസും ; രാഹുല്‍ഗാന്ധി

Rahul Gandhi hits out at Punjab CM Bhagwant Mann; AAP hits back at alcohol allegations

ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് ബിജെപിക്കും ആര്‍എസ്എസിനും യാതൊരു ധാരണയുമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

 ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് ബിജെപിക്കും ആര്‍എസ്എസിനും യാതൊരു ധാരണയുമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ എലിഫന്റാ ഗുഹകളിലുള്ള ശിവനും പാര്‍വതിയും ഒന്നായി ലയിച്ച അര്‍ദ്ധനാരീശ്വര ശില്‍പത്തിന്റെ ചിത്രം സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.


'ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളിലേക്ക് ഞാന്‍ എത്രത്തോളം ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നുവോ, അത്രത്തോളം കാര്യങ്ങള്‍ വ്യക്തമാകുകയാണ്. നമ്മുടെ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത അപരിഷ്‌കൃതരും അത്യാഗ്രഹികളും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികളാണ് ബിജെപിയും ആര്‍എസ്എസും,' രാഹുല്‍ ഗാന്ധി കുറിച്ചു.

Tags