തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കുകയെന്ന ബി.ജെ.പി തന്ത്രം യുപിയിൽ നേരത്തെ പരീക്ഷിച്ചു,ഇപ്പോൾ ബംഗാളിലും : അഖിലേഷ് യാദവ്

akhilesh yadav

 ലഖ്നോ: തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കുകയെന്ന ബി.ജെ.പി തന്ത്രം ഉത്തർ പ്രദേശിൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ നടത്തിയതായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 

തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക പരിശീലനം നേടിയ പോളിങ് ഉദ്യോഗസ്ഥരെ എങ്ങനെ വോട്ടെടുപ്പിന് ഉപയോഗിക്കാമെന്ന് നേരത്തെ യു.പിയിൽ പരീക്ഷണം നടത്തി. അതാണ് ഇപ്പോൾ, പശ്ചിമ ബംഗാളിൽ കാണുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. എങ്കിലും, എല്ലാ കുതന്ത്രങ്ങളെയും തള്ളി മമതാ ബാനർജി പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.

Tags