ആശുപത്രിയിലെത്തും മുമ്പേ ജനനം; തമിഴ്നാട്ടിൽ ആംബുലൻസ് പ്രസവങ്ങൾ വർധിക്കുന്നു

Family members didn't know she was pregnant; 21-year-old woman gives birth at home, baby dies, body has multiple injuries

ചെന്നൈ : തമിഴ്‌നാട്ടിൽ ജനിക്കുന്ന 500 കുഞ്ഞുങ്ങളിൽ ഒരുകുഞ്ഞ് ജനിച്ചുവീഴുന്നത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിലെന്ന് കണക്കുകൾ. സംസ്ഥാന ആരോഗ്യവകുപ്പിനുവേണ്ടി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന '108' ആംബുലൻസുകളുടെ പ്രവർത്തന ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് കണക്കുകൾ പുറത്തുവിട്ടത്.

2025-'26 കാലയളവിൽ 108 ആംബുലൻസിൽ 1485 കുഞ്ഞുങ്ങളെ പ്രസവിച്ചു. കഴിഞ്ഞ വർഷം 1888 കുഞ്ഞുങ്ങളാണ് ആംബുലൻസിൽ പിറന്നുവീണത്. ദൂരെയുള്ള ആശുപത്രികളിലെത്താൻ ഏറെസമയം വേണ്ടിവരുന്നതിനാലും പ്രസവവേദന കൂടുമ്പോൾമാത്രം ആംബുലൻസ് വിളിക്കുന്നതുമാണ് ഇത്തരം പ്രസവങ്ങൾക്കു പിന്നിലെ പ്രധാന കാരണങ്ങളെന്നും അധികൃതർ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ആംബുലൻസുകളിൽ പ്രതിവർഷം ചുരുങ്ങിയത് ആയിരത്തിലധികം പ്രസവങ്ങൾ യാത്രാമധ്യേ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

2025-'26 ൽ ഏകദേശം മൂന്നുലക്ഷത്തോളം ഗർഭിണികളെ ആംബുലൻസിൽ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. '108' ആംബുലൻസുകളിൽ പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ ഉളളതുകൊണ്ടാണ് പ്രസവങ്ങൾ സുരക്ഷിതമായി നടക്കുന്നത്.

അണുവിമുക്തമായ കൈയുറകൾ, കത്രികകൾ, സക്ഷൻ ഉപകരണങ്ങൾ, അബ്‌സോർബന്റ് പാഡുകൾ തുടങ്ങിയവ അടങ്ങിയ ഡെലിവറി കിറ്റ് ആംബുലൻസുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് വൃത്തങ്ങൾ പറഞ്ഞു.
 

Tags