മംഗളൂരുവിൽ വിമാനം പറന്നുയരെ പക്ഷിയിടിച്ചു : വൻ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

google news
Indigo

മംഗളൂരു : മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. ഇതേ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സർവീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്.വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോൾ ചിറകുകളിലൊന്നിൽ പക്ഷി ഇടിക്കുകയായിരുന്നു.

പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്യുകയായിരുന്നു.യാത്രക്കാർക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂർ വഴി പകരം വിമാനം ഏർപ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു

Tags