ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത

parliament
parliament

69 ലക്ഷം പേരെ പുറത്താക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും വീണ്ടും ചര്‍ച്ച ആവശ്യപ്പെടും. 

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണ പ്രതിപക്ഷ വാക്പോരില്‍ സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടേക്കും. 69 ലക്ഷം പേരെ പുറത്താക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും വീണ്ടും ചര്‍ച്ച ആവശ്യപ്പെടും. 

tRootC1469263">

സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിപിക്കാന്‍ ഇന്ത്യ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

ഇന്ത്യക്ക്മേല്‍ വീണ്ടും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. പാര്‍ലമെന്റ് കവാടത്തില്‍ ഇന്നും ഇന്ത്യ മുന്നണി നേതാക്കള്‍ പ്രതിഷേധിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതിയുടെ വിമര്‍ശനം ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.

Tags