ബിഹാർ ഇന്റർമീഡിയറ്റ് സ്പോട്ട് അഡ്മിഷൻ പ്രഖ്യാപിച്ചു

admission

ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ് 2026-28 അക്കാദമിക് സെഷനിലെ ഇന്റർമീഡിയറ്റ് (ക്ലാസ് 11) സ്പോട്ട് അഡ്മിഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഓൺലൈൻ ഫെസിലിറ്റേഷൻ സിസ്റ്റം ഫോർ സ്റ്റുഡന്റ്സ് പോർട്ടൽ വഴി ഓൺലൈനായാണ് പ്രവേശന നടപടികൾ നടക്കുക. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 5 മുതൽ 11 വരെ സ്പോട്ട് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാം.

മുൻ OFSS സെലക്ഷൻ ലിസ്റ്റുകളിൽ ഇടം പിടിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. വിദ്യാർത്ഥികൾ സീറ്റുകൾ ലഭ്യമായ സ്ഥാപനങ്ങളിലെ പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ബിഎസ്ഇബി അറിയിച്ചു.

Tags