നീറ്റ് യുജി പുനഃപരീക്ഷ; വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബിഹാർ സർക്കാർ

NEET UG re-exam; Bihar government announces free bus travel for students

പറ്റ്ന: ജൂൺ 21 ന് ആരംഭിക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ എഴുതുന്ന വിദ‍്യാർഥികൾക്ക് സൗജന‍്യ ബസ് യാത്ര പ്രഖ‍്യാപിച്ച് ബിഹാർ സർക്കാർ. സംസ്ഥാനത്തെ എല്ലാ സർക്കാർ ബസുകളിലും വിദ‍്യാർഥികൾക്ക് യാത്ര സൗജന‍്യമായിരിക്കുമെന്ന് മുഖ‍്യമന്ത്രി സാമ്രാട്ട് ചൗധരി എക്സിൽ കുറിച്ചു. പരീക്ഷാ ദിവസം മാത്രമാണോ അതോ പരീക്ഷാ ദിവസം വരെയുള്ള കാലയളവിലേക്കാണോ സൗജന‍്യ ബസ് യാത്ര എന്നതിൽ വ‍്യക്തതയില്ല.

ജൂൺ 21ന് നീറ്റ് യുജിയുടെ പുനഃപരീക്ഷ നടത്തുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരിക്കുന്നത്. നേരത്തെ മേയ് 3ന് നടന്ന പരീക്ഷ ചോദ‍്യ പേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസിൽ 11 ഓളം പേർ അറസ്റ്റിലായിട്ടുണ്ട്.

Tags