ബിഹാർ പ്രളയം; മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

Bihar floods: BJP national president donates three months' salary to Chief Minister's Relief Fund

ന്യൂഡൽഹി: ബിഹാറിലെ രൂക്ഷമായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭാംഗമെന്ന നിലയിൽ ലഭിക്കുന്ന മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആകെ 6,35,000 രൂപയാണ് നബിൻ സംഭാവന ചെയ്തതെന്ന് ബിജെപി അറിയിച്ചു.ബിഹാറിലെ പ്രളയ സാഹചര്യം അതീവ ആശങ്കാജനകമാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്നും നിതിൻ നബിൻ പറഞ്ഞു. 

ദുരന്തബാധിത മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, മെഡിക്കൽ സൗകര്യങ്ങൾ, കന്നുകാലികൾക്കുള്ള തീറ്റ എന്നിവയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയബാധിത കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ ഇതിനകം 550 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് സമയബന്ധിതമായി സഹായവും അവശ്യസേവനങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ബിജെപി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. കൃഷിനാശം വിലയിരുത്തുന്നതിനും കർഷകർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമുള്ള നടപടികളും പുരോഗമിക്കുകയാണ്.


 

Tags