വിരമിച്ച പത്രപ്രവർത്തകരുടെ പ്രതിമാസ പെൻഷൻ 15000 രൂപ ആയി വർദ്ധിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി

nithish
nithish

പട്ന:’ബിഹാർ പത്രകർ സമ്മാൻ’ പദ്ധതി പ്രകാരം വിരമിച്ച പത്രപ്രവർത്തകരുടെ പെൻഷൻ തുക 6000 രൂപയിൽ നിന്ന് 9,000 രൂപ കൂടിയായി വർദ്ധിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാർ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിരമിച്ച പത്രപ്രവർത്തകർക്കും നേരത്തെ ലഭിച്ചിരുന്ന 6,000 രൂപ പ്രതിമാസ ശമ്പളത്തിന് പകരം ഇനി മുതൽ 15,000 രൂപ ലഭിക്കും. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ തീരുമാനം.

tRootC1469263">

“ബിഹാർ പത്രകർ സമ്മാൻ പെൻഷൻ പദ്ധതി പ്രകാരം, യോഗ്യരായ എല്ലാ പത്രപ്രവർത്തകർക്കും 6,000 രൂപയ്ക്ക് പകരം 15,000 രൂപ പ്രതിമാസ പെൻഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” കൂടാതെ, ഈ പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്ന ഒരു പത്രപ്രവർത്തകൻ മരണപ്പെട്ടാൽ, അവരുടെ ആശ്രിതർക്കോ പങ്കാളിക്കോ മുമ്പത്തെ 3,000 രൂപയ്ക്ക് പകരം 10,000 രൂപ ആജീവനാന്ത പ്രതിമാസ പെൻഷൻ നൽകാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്” നിതീഷ് കുമാർ എക്‌സിൽ കുറിച്ചു. “ജനാധിപത്യത്തിലും സാമൂഹിക വികസനത്തിലും മാധ്യമപ്രവർത്തകർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് അവർ” നിതീഷ് കുമാർ കൂട്ടിച്ചേർത്തു.

Tags