പഞ്ചാബ് നിയമസഭയില്‍ വിശ്വാസവോട്ട് നേടി ഭഗവന്ത് മാന്‍ സര്‍ക്കാര്‍
May 2, 2026, 06:24 IST
117 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചു.
എംഎല്‍എമാര്‍ കൂറുമാറുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ പഞ്ചാബ് നിയമസഭയില്‍ വിശ്വാസവോട്ട് നേടി ഭഗവന്ത് മാന്‍ സര്‍ക്കാര്‍. 117 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചു. 94 എംഎല്‍എമാരുടെ പിന്തുണയുള്ള എഎപിക്ക് സഭയില്‍ വ്യക്തമായ ആധിപത്യമാണുള്ളത്.
ഏപ്രില്‍ 24-ന് രാഘവ് ചദ്ദ, ഹര്‍ഭജന്‍ സിംഗ് എന്നിവരടക്കമുള്ള ഏഴ് രാജ്യസഭാ അംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിശ്വാസവോട്ട് തേടിയത്.
.jpg)

