ഉത്തരാഖണ്ഡിലെ സ്‌കൂളുകളിൽ ഇനി ഭഗവദ്ഗീത പാരായണം നിർബന്ധം ; ഉത്തരവിട്ട് മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്‌കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉത്തരവിട്ടു. ഇന്ത്യൻ സംസ്‌കാരം, ധാർമ്മിക മൂല്യങ്ങൾ, തത്ത്വചിന്ത എന്നിവയുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
tRootC1469263">പുതിയ നിർദ്ദേശപ്രകാരം, എല്ലാ ദിവസവും രാവിലെ സ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഗീതയിലെ ഒരു ശ്ലോകം അതിന്റെ അർത്ഥം ഉൾക്കൊണ്ട് ചൊല്ലേണ്ടതുണ്ട്. വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ വികസനത്തിന് ഈ നീക്കം സഹായകരമാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
‘ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷം’
അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാർ സ്‌കൂളുകളിൽ മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നത് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
“ഇന്ത്യയ്ക്ക് മതേതരമായ ഒരു ഭരണഘടനയാണുള്ളത്. നാളെ ഖുറാനോ ബുദ്ധമത ഗ്രന്ഥങ്ങളോ പഠിപ്പിക്കണമെന്ന് ആവശ്യമുയർന്നാൽ എന്തുചെയ്യും? വ്യക്തിപരമായി മതഗ്രന്ഥങ്ങൾ വായിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്, എന്നാൽ സർക്കാർ ചെലവിൽ നടത്തുന്ന സ്‌കൂളുകളിൽ ഇത് നിർബന്ധമാക്കുന്നത് തെറ്റാണ്.” – കോൺഗ്രസ് വക്താവ് ഉദിത് രാജ് വ്യക്തമാക്കി.
സമാജ്‌വാദി പാർട്ടി എം.പി രാജീവ് റായും നീക്കത്തെ വിമർശിച്ചു. മതഗ്രന്ഥങ്ങൾക്ക് ദാർശനിക മൂല്യമുണ്ടാകാമെങ്കിലും അത് കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഒരു പ്രത്യേക മതഗ്രന്ഥം മാത്രം നിർബന്ധമാക്കുന്നത് വിവേചനത്തിന് ഇടയാക്കുമെന്ന് അധ്യാപക സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു.
.jpg)


